പദ്മവിഭൂഷൺ ഡോ. കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് എൻട്രികൾ ക്ഷണിച്ചു.
പദ്മവിഭൂഷൺ ഡോ. കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് എൻട്രികൾ ക്ഷണിച്ചു.

പദ്മവിഭൂഷൺ ഡോ. കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് എൻട്രികൾ ക്ഷണിച്ചു.സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഡോ.കപിലാ വാത്സ്യായൻ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവം 2024 ലേക്ക് അപേക്ഷ ക്ഷണിച്ചു.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരി,നൃത്തം, കഥക്, ഒഡീസി, കേരളനടനം, ചൗ നൃത്തം, സട്രീയ നൃത്തം, ഗൗഡിയ നൃത്തം, രബീന്ദ്ര നൃത്തം, വിലാസിനിനാട്യം എന്നിവയാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായ പരിധി 18 മുതൽ 35 വരെയും 36 മുതൽ പ്രായപരിധി ഇല്ലാതെയും രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ അയക്കേണ്ടത്.ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നീ വിഭാഗക്കാർക്ക് പ്രായ പരിധി ഇല്ലാതെയും പ്രത്യേക സെഗ്‌മെന്റുകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാലയ യുവജനോത്സവങ്ങളിലെയും പ്രവാസ ലോകത്തേയും നൃത്ത പ്രതിഭകളേയും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതത് മേഖലകളിലെ അഞ്ചു മിനിറ്റിൽ കുറയാത്ത അവതരണ വീഡിയോ ദൃശ്യങ്ങളും, ജനനതീയതി തെളിയിക്കുന്ന രേഖയും, ബയോഡാറ്റയും സഹിതം bbkapilaicdf2024@gmail.com എന്ന മെയിൽ ഐഡിയിലേക്ക് 2024 ജനുവരി 5 ന് മുമ്പായി അപേക്ഷ അയക്കണം. ഫോൺ 0471 4000282, +91 9995484148